ശബരിമല അയ്യപ്പന് ചാർത്താനുള്ള തങ്കയങ്കിയും വഹിച്ചുകൊണ്ടുള്ള ഘോഷയാത്ര പുറപ്പെട്ടു. രാവിലെ ഏഴ് മണിയ്ക്കാണ് ആറന്മുള ക്ഷേത്ര സന്നിധിയിൽ നിന്നും ഘോഷയാത്ര ആരംഭിച്ചത്. ഈ മാസം 25 ന് തങ്കയങ്കി അയ്യപ്പ സന്നിധിയിൽ എത്തും. ഇത്തവണ കോവിഡ് സാഹചര്യം മുൻ നിർത്തി മാനദണ്ഡങ്ങൾ കർശനമായും പാലിച്ചാണ് ഘോഷയാത്ര. 26നാണ് മണ്ഡലപൂജ നടക്കുന്നത്.
അടുത്തവർഷം വിജയം ഇവർക്ക്; 2021 ൽ ഗജകേസരിയോഗം ഉള്ള 9 നക്ഷത്രക്കാർ
വഴി നീളെ ഉണ്ടാകാറുള്ള പതിവ് സ്വീകരണ ചടങ്ങുകൾ പൂർണ്ണമായും ഒഴിവാക്കിയിട്ടുണ്ട്. മുൻകൂർ തന്നെ തീരുമാനിച്ചിട്ടുള്ള ക്ഷേത്രങ്ങളിൽ മാത്രമായിരിക്കും സ്വീകരണ ചടങ്ങുകൾ ഉണ്ടാകുക. മാത്രമല്ല, ഘോഷയാത്രയിൽ പങ്കെടുക്കുന്നവർക്കെല്ലാം കോവിഡ് പരിശോധന നിർബന്ധമാക്കിയിട്ടുണ്ട്.
കാണികളെ ആകർഷിക്കാൻ എംജിആർ ചിത്രങ്ങൾ ; ‘അൻപേ വാ’ വീണ്ടും തിയേറ്ററിൽ
പ്രതികരിക്കാൻ ഇവിടെ എഴുതുക