കൊച്ചിയ്ക്ക് ഇനി ആശ്വസിക്കാം. ഏറെ കാത്തിരിപ്പിനുശേഷം വൈറ്റില, കുണ്ടന്നൂർ മേൽപ്പാലങ്ങളുടെ ഉദ്ഘാടനം നടക്കുകയാണ്. ജനുവരി ഒമ്പതിന് മേൽപ്പാലങ്ങളുടെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. രാവിലെ 9.30 ന് വൈറ്റില മേൽപ്പാലവും 11 മണിക്ക് കുണ്ടന്നൂർ പാലവും ഉദ്ഘാടനം ചെയ്യും. കേരളത്തിലെ ഏറ്റവും ഗതാഗതക്കുരുക്കേറിയ വൈറ്റില ജംഗ്ഷനിലെ മേൽപ്പാല നിർമാണം പൂർത്തികരിക്കാൻ അഞ്ചാം തവണയും സമയം നീട്ടി നൽകിയിരുന്നു. കഴിഞ്ഞ വർഷം മെയ് മാസത്തിൽ പൂർത്തീകരിക്കാൻ ലക്ഷ്യമിട്ട നിർമാണമാണ് പലതവണയായി പരിധി നീട്ടി നൽകിയത്.
ഉയര്‍ന്ന തിരമാല സാധ്യത; മത്സ്യത്തൊഴിലാളികളും തീരദേശ വാസികളും ജാഗ്രത പാലിക്കണം
കുണ്ടന്നൂരിൽ ഏപ്രിൽ 30ന് പൂർത്തിയാകേണ്ട പ്രവർത്തികളാണ് ജൂൺ 30ലേക്ക് നീട്ടിയിരുന്നു. വൈറ്റിലെ മേൽപാലത്തിന്റെ അവസാന സ്ലാബിന്റെ കോൺക്രീറ്റിങ് പൂർത്തിയായിട്ടുണ്ട്. ഏപ്രിൽ മാസം പാലത്തിന്റെ പണി പൂർത്തിയാകുമെന്നാണ് കരുതിയിരുന്നതെങ്കിലും കോവിഡ് മഹാമാരിയും ഒപ്പം വന്ന ലോക്ക്ഡൗൺ പ്രഖ്യാപനവും വീണ്ടും തിരിച്ചടിയായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക