“ഏതാനും ദിവസങ്ങൾ മുൻപ് കോവിഡ് സ്ഥിരീകരിച്ചു. ഐസൊലേഷനിലാണ്. ഇപ്പോൾ തനിയെ ചിലവിടാൻ ലഭിച്ച സമയം ആസ്വദിക്കുകയാണ്. കഴിഞ്ഞ രണ്ട് ദിവസമായി തന്റെ ആരോഗ്യം മെച്ചപ്പെട്ടിട്ടുണ്ട്. ഉടൻ തന്നെ നെഗറ്റീവ് ആകുമെന്ന് പ്രതീക്ഷിക്കുന്നു. കാര്യങ്ങൾ ഏവരെയും ധരിപ്പിക്കുന്നതാണ്” ഇത്രയും പറഞ്ഞു കൊണ്ട് താൻ കോവിഡ് പോസിറ്റീവ് ആയ വിവരം അഹാന പ്രേക്ഷകരെ അറിയിച്ചിരുന്നു
എന്നാൽ പലരുടെയും ചോദ്യം ഏഴു പേരുള്ള കുടുംബത്തിൽ മറ്റുള്ളവരുടെ അവസ്ഥ എന്തെന്നാണ്. അച്ഛനും അമ്മയും നാല് പെൺമക്കളും ഒപ്പം ഇവരുടെ അപ്പച്ചിയും ചേർന്നതാണ് കുടുംബം. തിരുവനന്തപുരത്താണ് നടൻ കൃഷ്ണകുമാറും കുടുംബവും താമസിക്കുന്നത്. ഇപ്പോൾ ആ ചോദ്യത്തെ കുറിച്ച് അഹാന തന്നെ വെളിപ്പെടുത്തുന്നു
ഏറ്റവും അടുത്തായി അഹാന തന്റെ പുതിയ ചിത്രത്തുനുള്ള ഷൂട്ടിംഗ് തിരക്കിലായിരുന്നു. ദുൽഖർ സൽമാൻ നിർമ്മിക്കുന്ന ഷൈൻ ടോം ചാക്കോ-അഹാന കൃഷ്ണ ചിത്രം അടുത്തിടെയാണ് പൂർത്തിയായത്
അതിനാൽ ഒരു മാസത്തിലേറെയായി അഹാന വീടുമായി അകന്നു കഴിയുകയാണ്. ഈ ചിത്രം പൂർത്തിയാക്കിയ ശേഷം മറ്റു ഷൂട്ടിംഗ് തിരക്കുകളിൽ അഹാന വ്യാപൃതയാണ്. ഒപ്പം മാതാപിതാക്കളോ മറ്റു ബന്ധുക്കളോ ഇല്ല. അതുകൊണ്ടു തന്നെ അവർ എല്ലാം സേഫ് ആണ് എന്ന് അഹാന.രണ്ടാമത്തെ സഹോദരി ഇഷാനി ഏതാനും ദിവസങ്ങൾക്കു മുൻപ് ബംഗളുരുവിൽ യാത്ര തിരിച്ച പോസ്റ്റ് ചെയ്തിരുന്നു. അതുപോലെ തന്നെ കൃഷ്ണകുമാറും ന്യൂ ഇയർ ചിത്രങ്ങൾ പോസ്റ്റ് ചെയ്തിരുന്നു
കോവിഡ് പോസിറ്റീവ് ആണെങ്കിലും തന്റെ ഉള്ളിൽ പാർട്ടി മൂഡ് എന്ന് പറഞ്ഞ് ന്യൂ ഇയർ തലേന്ന് അഹാന ഹോട്ട് ചിത്രങ്ങൾ പോസ്റ്റ് ചെയ്തിരുന്നു. ഇപ്പോൾ ലഭിച്ച സമയത്ത് മഴ ആസ്വദിക്കുകയും മറ്റും ചെയ്യുന്ന വീഡിയോയും അഹാന പോസ്റ്റ് ചെയ്തു
പ്രതികരിക്കാൻ ഇവിടെ എഴുതുക