തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ആദ്യഘട്ട സ്ഥാനാർത്ഥി പട്ടികയുമായി ബി.ജെ.പി രംഗത്ത്. 40 മണ്ഡലങ്ങളിലെ സാദ്ധ്യതാ പട്ടിക ബിജെപി സംസ്ഥാന നേതൃത്വം കേന്ദ്ര നേതൃത്വത്തിന് സമര്‍പ്പിച്ചു.
പാർട്ടിയുടെ ഏക നിയമസഭാംഗം ഒ.രാജഗോപാലിനെ ഒഴിവാക്കിയുള്ള സ്ഥാനാർത്ഥി പട്ടികയാണ് സംസ്ഥാന നേതൃത്വം കേന്ദ്ര കമ്മിറ്റിക്ക് അയച്ചത്.
കെ.സുരേന്ദ്രൻ, കുമ്മനം രാജശേഖരൻ, എ.എൻ രാധാകൃഷ്ണൻ, എം.ടി രമേശ്, സി. കൃഷ്ണകുമാർ, സന്ദീപ് വാരിയർ എന്നിവർ മത്സരിക്കും. സിനിമാ താരങ്ങളായ സുരേഷ് ഗോപി, കൃഷ്ണകുമാർ എന്നിവരും പ്രാഥമിക പട്ടികയിൽ ഇടം പിടിച്ചിട്ടുണ്ട്.
നിയമസഭ തിരഞ്ഞെടുപ്പില്‍ കോവിഡ് ബാധിതര്‍ ഭിന്നശേഷിക്കാര്‍ 80 വയസ്സു കഴിഞ്ഞവര്‍ എന്നീ മൂന്നു വിഭാഗത്തിന് തപാൽവോട്ട് സൗകര്യം
മുന്‍ സിവില്‍ സര്‍വ്വീസ് ഉദ്യോഗസ്ഥരായ സി വി ആനന്ദബോസ്, ജേക്കബ് തോമസ്, ടി പി സെന്‍കുമാര്‍ എന്നിവരും ലിസ്റ്റില്‍ ഇടം പിടിച്ചു.
ഈ മാസം തന്നെ ഈ 40 മണ്ഡലങ്ങളിൽ ആരൊക്കെ മൽസരിക്കുമെന്ന കാര്യത്തിൽ അന്തിമ തീരുമാനം വന്നേക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക