രാജ്യത്തെ ഏഴ് സംസ്ഥാങ്ങളിൽ പക്ഷിപ്പനി പടരുന്നതായി സ്ഥിരീകരിച്ചു. പല സംസ്ഥാനങ്ങളിലും പക്ഷികളുടെ സാമ്പിളുകൾ പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്. ഛത്തീസ്ഗഢിൽ കോഴികൾ അസാധാരണമായ നിലയിൽ ചാവുന്നത് ശ്രദ്ധയിൽപ്പെട്ടതോടെ സംസ്ഥാനത്ത നിന്നും സാമ്പിൾ പരിശോധനയ്ക്കയച്ചു.
കേരളം, രാജസ്ഥാൻ, മധ്യ പ്രദേശ്, ഹിമാചൽ പ്രദേശ്, ഹരിയാന, ഗുജറാത്ത്, ഉത്തർ പ്രദേശ് എന്നീ സംസ്ഥാനങ്ങളിലാണ് നിലവിൽ പക്ഷിപ്പനി സ്ഥിരീകരിച്ചിരിക്കുന്നത്. പക്ഷികളുടെ സാമ്പിളുകൾ ഭോപ്പാൽ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഐസിഎആർ – നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹൈ സെക്യൂരിറ്റി അനിമൽ ഡിസീസിലേക്ക് അയച്ചിരിക്കുകയാണ്. മഹാരാഷ്ട്രയിലും സമാനമായ രീതിയിൽ തന്നെ പക്ഷികൾ ചത്തൊടുങ്ങുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക