ഡൽഹിയിലെ കർഷക സമരത്തിൽ പങ്കെടുക്കാനായി കർഷക സംഘത്തിന്റെ നേതൃത്വത്തിൽ കേരളത്തിലെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള കർഷകരുടെ മാർച്ച് കണ്ണൂരിൽ നിന്ന് പുറപ്പെട്ടതായി റിപ്പോർട്ട്. കിസാൻ സഭ അഖിലേന്ത്യാ വൈസ് പ്രസിഡണ്ട് എസ് രാമചന്ദ്രൻ പിള്ള റാലി ഫ്ലാഗ് ഓഫ് ചെയ്തു. സുപ്രീം കോടതിയെ ഉപയോഗിച്ച് കർഷക സമരത്തെ നേരിടാനുള്ള നീക്കമാണ് കേന്ദ്രസർക്കാർ നടത്തുന്നതെന്ന് എസ് രാമചന്ദ്രൻപിള്ള പറഞ്ഞു.
സംസ്ഥാനത്തെ തീയറ്ററുകള്‍ തുറക്കാന്‍ തീരുമാനം
കർഷക സംഘം സംസ്ഥാന വൈസ് പ്രസിഡന്റ് വി എം ഷൗക്കത്ത് നേതൃത്വം നൽകുന്ന റാലി ജനുവരി 14ന് ഷാജഹാൻപൂർ സമരകേന്ദ്രത്തിൽ എത്തിച്ചേരുമെന്നാണ് വിവരം. കെ എൻ ബാലഗോപാലും കെ കെ രാഗേഷ് എംപിയും ഡൽഹിയിൽ സമരത്തിന് നേതൃത്വം നൽകും. കൂടാതെ 500 പേരുമായുള്ള അടുത്ത സംഘം ഈ മാസം 21 ന് കേരളത്തിൽ നിന്ന് പുറപ്പെട്ട് 24 ന് ഡൽഹിൽ എത്തും
പ്രതികരിക്കാൻ ഇവിടെ എഴുതുക