രാജ്യത്ത് ഇന്ധന വില വീണ്ടും കൂടി. പെട്രോളിന് 25 പൈസയും ഡീസലിന് 26 പൈസയുമാണ് കൂടിയത്. ഈ മാസം ഇന്ധന വില വര്‍ധിച്ചത് ഒരു രൂപയിലധികമാണ്. 13 തവണയാണ് കഴിഞ്ഞ കൊല്ലം ഇന്ധന വില വര്‍ധിച്ചത് എങ്കില്‍ ഈ വര്‍ഷം ആദ്യ മാസം തന്നെ മൂന്നുതവണ ഇന്ധനത്തിന് വിലകൂടി.
പാലായില്‍ വിട്ടുവീഴ്ചയ്ക്കൊരുങ്ങി മാണി സി. കാപ്പന് വിഭാഗം
84 രൂപ 86 പൈസയാണ് കൊച്ചിയിലെ ഇന്നത്തെ പെട്രോള്‍ വില. ഡീസലിന് ഇന്ന് 78 രൂപ 98 പൈസയും. പെട്രോള്‍ -84.91, ഡീസല്‍ -79.03 എന്നിങ്ങനെയാണ് കോഴിക്കോട് വില. ഒരു ലിറ്റര്‍ പെട്രോളിന് തിരുവനന്തപുരത്ത് -86 .73, ഡീസല്‍ -80. 73 എന്നിങ്ങനെയാണ് വില. എണ്ണക്കമ്പനികളുടെ വിശദീകരണം അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡ് ഓയില്‍ വില കൂടിയതാണ് ഇന്ധന വില വര്‍ധിക്കാന്‍ കാരണമായതെന്നാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക