കെ. സുധാകരനെ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് ഡല്‍ഹിക്ക് വിളിപ്പിച്ചു. കെ. സുധാകരനുമായി കെപിസിസി നേതൃപദവി സംബന്ധിച്ച കാര്യങ്ങള്‍ ചര്‍ച്ച ചെയ്യും. മുല്ലപ്പള്ളി രാമചന്ദ്രന് കെപിസിസി അധ്യക്ഷ പദവി ഒഴിയാന്‍ സന്നദ്ധത അറിയിച്ചതായാണ് സൂചന.
കൂടാതെ ഏത് പദവിയും ഏറ്റെടുക്കാന്‍ തയാറാണെന്നാണ് കെ. സുധാകരന്റെ പ്രഖ്യാപിത നിലപാട്. ഇന്നലെ തന്നെ കെ. സുധാകരന് കെപിസിസി താത്കലിക അധ്യക്ഷനായേക്കുമെന്ന് സൂചനകള്‍ പുറത്തുവന്നിരുന്നു. ഹൈക്കമാന്‍ഡിന്റെ വിലയിരുത്തല്‍ കോണ്‍ഗ്രസ് അണികളുമായും ഘടക കക്ഷികളുമായുള്ള കെ. സുധാകരന്റെ ബന്ധം തെരഞ്ഞെടുപ്പില്‍ ഗുണകരമാകുമെന്നതാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക