മാധ്യമപ്രവര്ത്തകന് എസ്.വി. പ്രദീപിന്റെ മരണത്തില്‍ സിബിഐ അന്വേഷണം വേണമെന്ന ഹര്‍ജി ഹൈക്കോടതി ഫയലില്‍ സ്വീകരിച്ചതായി റിപ്പോർട്ട്. ഹൈക്കോടതി, ഹര്‍ജിയില്‍ സര്‍ക്കാരിന് നോട്ടീസ് അയച്ചു. പത്ത് ദിവസത്തിനകം മറുപടി നല്‍കണമെന്നാണ് നിര്‍ദ്ദേശമുള്ളത്.
മോദിയും അമിത് ഷായും ദീപ് സിദ്ദുവിനൊപ്പം; ചിത്രങ്ങളുമായി പ്രശാന്ത് ഭൂഷണ്
ഹൈക്കോടതിയെ സമീപിച്ചത് പ്രദീപിന്റെ അമ്മ വസന്തകുമാരി ആണ്. ഹര്‍ജിയില്‍, അപകട മരണത്തില്‍ ദുരൂഹത ഉണ്ടെന്നും മകന് ഭീഷണി ഉണ്ടായിരുന്നെന്നും പറയുന്നു. കൂടാതെ പൊലീസ് അന്വേഷണം തൃപ്തികരമല്ലെന്നും വിശദമായ അന്വേഷണം വേണമെന്നുമാണ് ഹര്‍ജിയിലെ ആവശ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക