ആലപ്പുഴ: ആലപ്പുഴ ബൈപാസിന്റെ ഉദ്ഘാടനം കേന്ദ്ര ഉപരിതല ഗതാഗതവകുപ്പ് മന്ത്രി നിതിന്‍ ഗഡ്കരിയും മുഖ്യമന്ത്റി പിണറായി വിജയനും ചേര്‍ന്ന് നിര്‍വഹിച്ചു. വാഹനയാത്രികര്‍ക്ക് ഇനി ഗതാഗതക്കുരുക്കില്‍പ്പെടാതെ ആലപ്പുഴ ബൈപാസിലൂടെ പായാം.
പാർലമെന്റ് കാന്റീനിൽ ഇനി സബ്സിഡി ഇല്ല; മട്ടൺ ബിരിയാണിക്ക് 150, നോൺവെജ് ഊണിന് 700
നാലര പതിറ്റാണ്ടിന്റെ കാത്തിരിപ്പിനാണ് വിരാമമാകുന്നത്. ചടങ്ങിന് അദ്ധ്യക്ഷത വഹിച്ചത് പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി സുധാകരനാണ്. ചടങ്ങില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനും പങ്കെടുത്തു. ചടങ്ങില്‍ കേന്ദ്ര സഹമന്ത്റി വി കെ സിംഗ്, മന്ത്റി തോമസ് ഐസക്, മന്ത്റി പി തിലോത്തമന്, കേന്ദ്ര വിദേശകാര്യ സഹമന്ത്റി വി മുരളീധരന്, എം പി.മാരായ എ എം ആരിഫ്, നഗരസഭാദ്ധ്യക്ഷ സൗമ്യ രാജ് തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക