ഡല്‍ഹി: മുഖ്യമന്ത്രി പിണറായി വിജയനെതിരെ നാടന്‍ ശൈലിയിലുള്ള പ്രയോഗമാണ് കെ. സുധാകരന് നടത്തിയതെന്നും ജാതി അധിക്ഷേപമില്ലെന്നും എഐസിസി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍.താന്‍ ഏതെങ്കിലും ജാതിയെ അപമാനിക്കാന്‍ ശ്രമിച്ചതല്ലെന്ന് സുധാകരന് വ്യക്തമാക്കിയിട്ടുണ്ട്.
അദ്ദേഹവും ജനിച്ച ജാതിയില്‍ അഭിമാനം കൊള്ളുന്ന ആളാണ്. സുധാകരന് പറഞ്ഞ വാക്കിനെ വിശ്വസിക്കാനാണ് തനിക്കിഷ്ടമെന്നും സുധാകരന്റെ വിശദീകരണത്തോടെ അത് അവസാനിപ്പിക്കേണ്ടതാണെന്നും കെ.സി. വേണുഗോപാല്‍ ഡല്‍ഹിയില്‍ പറഞ്ഞു.
പാര്‍ട്ടിക്കുള്ളില്‍ ആലോചിച്ച് വേണം കോണ്‍ഗ്രസ് നേതാക്കള്‍ അഭിപ്രായപ്രകടനങ്ങള്‍ നടത്താനെന്ന് വ്യക്തമാക്കിയിട്ടുണ്ടെന്നും ഇത് ഓരോ നേതാക്കളും ഓര്‍ക്കണമെന്നും അദ്ദേഹം വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക