ട്രോൾ വിഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലാകാൻ അപകടം മനഃപൂർവം സൃഷ്ടിച്ച യുവാക്കൾക്കെതിരെ നടപടി. സംഭവം ആലപ്പുഴ തൃക്കുന്നപ്പുഴയിലാണ്. യുവാക്കൾ ട്രോൾ വിഡിയോയ്ക്കായി വാഹനാപകടം മനഃപൂർവം സൃഷ്ടിക്കുകയായിരുന്നു. അപകടം മനഃപൂർവം സൃഷ്ടിച്ചതാണെന്ന് വ്യക്തമായത് വിഡിയോ ചിത്രീകരണത്തിന്റെ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തതോടെയാണ്.
സംഭവം നടന്നത് ദിവസങ്ങൾക്ക് മുൻപാണ്. യുവാക്കൾ വിഡിയോ ചിത്രീകരിച്ചത് തൃക്കുന്നപ്പുഴ പൊലീസ് സ്റ്റേഷൻ പരിധിയിലെ മഹാദേവികാട് തോട്ടുകടവ് ഭാഗത്തുവച്ചാണ്. ന്യൂജെൻ ബൈക്കിൽ വിഡിയോ ചിത്രീകരണത്തിനായി അതിവേഗത്തിൽ എത്തിയ യുവാക്കൾ മുന്നിൽപ്പോയ ബൈക്ക് യാത്രികരെ പിന്നിൽ നിന്നിടിക്കുകയായിരുന്നു.
എന്നാൽ ഇടിയുടെ ആഘാതത്തിൽ ബൈക്ക് പാളിയെങ്കിലും നിലതെറ്റി വീണില്ല. പിന്നിലിരുന്ന ആളിന്റെ കൈക്ക് പരുക്കേറ്റു. സമൂഹ മാധ്യമങ്ങളിൽ വിഡിയോ വൈറലായതോടെ മോട്ടോർ വാഹനവകുപ്പ് നടപടിയുമായി രംഗത്തെത്തുകയായിരുന്നു. അഞ്ചുപേരുടെ ലൈസൻസും വാഹനത്തിന്റെ ആർസിയും മോട്ടോർ വാഹനവകുപ്പ് ആറുമാസത്തേക്ക് സസ്പെൻഡ് ചെയ്തിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക