അധികാരത്തിലെത്തിയാല്‍ നടപ്പാക്കുന്ന ശബരിമല നിയമത്തിന്റെ കരട് യുഡിഎഫ് പുറത്തുവിട്ടു. കൂടാതെ ആചാര ലംഘനം നടന്നാല്‍ തടവ് ശിക്ഷ ഉറപ്പാക്കുമെന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണന് പറഞ്ഞു. ശബരിമലയില്‍ വിധി വന്നശേഷം നടപടിയെന്ന സിപിഐഎം നിലപാട് ജനങ്ങളെ കബളിപ്പിക്കാനാണെന്നും തിരുവഞ്ചൂര്‍ രാധാകൃഷ്ണന് വ്യക്തമാക്കി.
സംസ്ഥാന സര്‍ക്കാര്‍ ശബരിമലയില്‍ സ്വീകരിച്ചത് അപക്വമായ നടപടിയാണെന്നും യുഡിഎഫ് അധികാരത്തില്‍ എത്തിയാല്‍ ശബരിമലയില്‍ നിയമനിര്‍മാണം നടത്തുമെന്നും തിരുവഞ്ചൂര്‍ പറഞ്ഞു. സുപ്രിംകോടതി വിധിവന്നശേഷം തീരുമാനമെന്നത് ആരോടാണ് പറയുന്നതെന്നും ഈ പ്രശ്നം പരിഹരിക്കാതെ എത്രകാലം മുന്നോട്ട് പോകാനാകുമെന്നും ജനങ്ങളെ മുള്‍മുനയില്‍ നിര്‍ത്തി മുന്നോട്ട്പോകാനുള്ള സിപിഐഎം തന്ത്രം ഒരിക്കലും അംഗീകരിക്കില്ലെന്നും പുതിയ നിയമ നിര്‍മാണത്തിലേക്ക് സര്‍ക്കാര്‍ പോകണമെന്നും അവര്‍ അത് ചെയ്യില്ലെങ്കില്‍ യുഡിഎഫ് അത് ചെയ്യുമെന്നും തിരുവഞ്ചൂര്‍ രാധാകൃഷ്ണന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക