അപ്രയോഗികമായ കാര്യത്തിനാണ് സെക്രട്ടേറിയറ്റിന് മുമ്പിൽ ഉദ്യോഗാർഥികൾ സമരം ചെയ്യുന്നതെന്ന് എ. വിജയരാഘവൻ പറഞ്ഞു. മനഃപൂർവം അക്രമം അഴിച്ചുവിടുകയാണ് ലക്ഷ്യമെന്നും തൊഴിലില്ലായ്മ, കേന്ദ്രത്തിന്റെ തെറ്റായ നയങ്ങളുടെ ഭാഗമാണെന്നും കേരളബാങ്കിലെ നിയമനത്തിൽ കോടതി നിർദേശപ്രകാരം സർക്കാർ പ്രവർത്തിക്കുമെന്നും എ. വിജയ രാഘവൻ വ്യക്തമാക്കി.
മധ്യപ്രദേശിൽ ബസ് കനാലിലേക്ക് മറിഞ്ഞു; 32 മരണം
മുല്ലപ്പള്ളി രാമചന്ദ്രന് ഇന്നലെ പറഞ്ഞത്, പ്രായോഗികത ഒരു പ്രശ്നമാണ്. നിയമപരമായ കാര്യങ്ങളും പ്രശ്നമാണ്. ഈ വിഷയം കൈകാര്യം ചെയ്യുമ്പോള്‍ ഈ രണ്ട് വിഷയവും പ്രശ്നമാണ് എന്നാണ് മുല്ലപ്പള്ളി മാധ്യമങ്ങളോട് പറഞ്ഞതെന്നും എ. വിജയരാഘന് കൂട്ടിച്ചേർത്തു.
സമരക്കാരെ അക്രമങ്ങളിലേക്ക് നയിക്കാനാണ് സെക്രട്ടേറിയറ്റിന് മുമ്പിൽ രണ്ട് കോണ്‍ഗ്രസ് എം.എല്‍.എമാര്‍ ഉള്ളതെന്നും ചരിത്രത്തിലെ തന്നെ അപൂര്‍വമായ ഒരു കാര്യമാണിതെന്നും സമരം നിലനില്‍ക്കെ യൂത്ത് കോണ്‍ഗ്രസ് മറുഭാഗത്ത് പന്തലുകെട്ടിയത് ആസൂത്രിത അക്രമത്തിന് വേണ്ടിയല്ലെങ്കില്‍ പിന്നെന്തിനാണെന്നും വിജയരാഘവന് ചോദിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക