മോഹൻലാൽ ഒരു സഹോദരനെപോലെ എന്നും എന്നാൽ മമ്മൂട്ടി പ്രതാപിയെന്നും നടനും തിരക്കഥാകൃത്തുമായ മുരളി ഗോപി. ഇരുവരോടും വലിയ ബഹുമാനം ഉണ്ടെന്നും മുരളി ഗോപി പറയുന്നു.
ഒരു ചേട്ടനെപോലെയാണ് ലാലേട്ടനെ ഞാൻ കാണുന്നത്. മമ്മൂക്ക ഒരു പ്രതാപിയാണ്. രണ്ടുപേർക്കും രണ്ട് വ്യത്യസ്തമായ ഐഡന്റിറ്റിയാണ്. അഭിനയിക്കുന്ന സമയത്ത് രണ്ടുപേരും കഥാപാത്രങ്ങളാണ്. അല്ലാത്തപ്പോൾ നടന്മാരും.
മമ്മൂട്ടിക്കൊപ്പവും മോഹൻലാലിനൊപ്പവും സിനിമകൾ ചെയ്യാൻ വളരെ ആഗ്രഹമുണ്ടെന്നും ഇരുവരെയും ഇഷ്ടമാണെന്നും മുരളി ഗോപി പറയുന്നു. ഇപ്പോൾ മോഹൻലാലിന് വേണ്ടി ലൂസിഫർ എന്ന സിനിമയുടെ രണ്ടാം ഭാഗമായ എമ്പുരാൻ ചെയ്യുകയാണെന്നും അതിനു ശേഷം മമ്മൂട്ടി ചിത്രം ചെയ്യുമെന്നും മുരളി ഗോപി കൂട്ടിച്ചേർത്തു.
രാഷ്ട്രീയത്തില്‍ ഇറങ്ങുമോ എന്ന ചോദ്യത്തിന് രാഷ്ട്രീയമെന്ന് പറയുന്നത് കക്ഷി രാഷ്ട്രീയമല്ലെന്ന് വിശ്വസിക്കുന്ന ആളാണ് താനെന്നാണ് മുരളി ഗോപി മറുപടി പറഞ്ഞത്.
വോട്ട് ബാങ്ക് പൊളിട്ടിക്സ് യഥാര്‍ത്ഥത്തില്‍ ശരിക്കുള്ള നയങ്ങളെയെല്ലാം വേണ്ട രീതിയില്‍ അഭിമുഖീകരിക്കുന്നില്ല. അതില്‍ ഞാന്‍ ഒരിക്കലും ഇറങ്ങാന്‍ താല്പര്യമുള്ള ആളല്ല. അതിനര്‍ഥം അരാഷ്ട്രീയമാണെന്നല്ലെന്നും മുരളി ഗോപി വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക