ദൃശ്യം 2 മികച്ച പ്രതികരണം നേടി മുന്നേറുമ്പോൾ പ്രേക്ഷകരുടെ സംശയങ്ങൾക്ക് മറുപടി നൽകുമെന്ന് മോഹൻലാൽ. ആമസോൺ പ്രൈമിന്റെ ഇൻസ്റ്റാഗ്രാം പേജിലൂടെ മാർച്ച് ഒന്നിന് വൈകിട്ട് ഏഴ് മണിയോടെയായിരിക്കും മോഹൻലാൽ പ്രേക്ഷകർക്ക് മറുപടിയുമായി എത്തുക. അതുവരെ സിനിമ കണ്ടവർ രഹസ്യങ്ങൾ രഹസ്യമായി തന്നെ സൂക്ഷിക്കണമെന്നും താരം ആവശ്യപെടുന്നു.
ജോര്‍ജുകുട്ടി എങ്ങനെയായിരിക്കും തന്റെ കുടുംബത്തെ രക്ഷിച്ചത്?. ദൃശ്യം 2 കാണാത്തവര്‍ക്കായി ആ രഹസ്യം ഞാൻ വെളിപ്പെടുത്തുന്നില്ല. ദൃശ്യം 2 കണ്ടവര്‍ക്കും മനസില്‍ ഒരുപാട് ചോദ്യങ്ങളുണ്ടാകും. അവയ്ക്കെല്ലാം ഉത്തരം നല്‍കാനായി ഞാനും സംവിധായകൻ ജീത്തു ജോസഫും എത്തുന്നൂ, കഴിയുന്നത്ര ഉത്തരം നല്‍കാം.
https://www.facebook.com/watch/?v=268976354753610
ഫെബ്രുവരി 18ന് രാത്രിയോടെയായിരുന്നു ദൃശ്യം 2 ആമസോണ്‍ പ്രൈമിൽ റിലീസ് ചെയ്തത്. ചിത്രത്തിന് മികച്ച അഭിപ്രായമാണ് ലഭിക്കുന്നത്. മോഹന്‍ലാലിന്റെ ജോര്‍ജ്കുട്ടി എന്ന കഥാപാത്രത്തിനും, ജീത്തു ജോസഫിന്റെ മികച്ചൊരു ക്രൈം ത്രില്ലറിനും നല്ല പ്രതികരണങ്ങളാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക