കൊച്ചി: വൈറ്റില-കടവന്ത്ര റോഡിലെ എളംകുളം വളവില്‍ വാഹനാപകടത്തില്‍ ഒരാള്‍ മരിച്ചു. നിയന്ത്രണം വിട്ട ബൈക്ക് സ്ലാബിലിടിച്ചാണ് ബൈക്ക് യാത്രികനായ വിദ്യാര്‍ത്ഥി മരിച്ചത്. തൊടുപുഴ സ്വദേശി സനില്‍ സത്യന് ആണ് മരിച്ചത്.
വൈറ്റില ഭാഗത്ത നിന്ന് അമിത വേഗത്തില്‍ വരികയായിരുന്ന ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് സമീപത്തെ സ്ലാബിലിടിച്ചാണ് അപകടമുണ്ടായത്. മൂന്ന് പേരാണ് ബൈക്കിലുണ്ടായിരുന്നത്.
ഒരാള്‍ തല്‍സ്ഥലത്ത് വെച്ച് തന്നെ മരിച്ചു. മറ്റ് രണ്ട് പേരും ആശുപത്രിയിലാണ്. എളംകുളം വളവില്‍ ഏഴ് മാസത്തിനിടെ നടന്ന 9ാമത്തെ അപകട മരണമാണ്.
Also Read : കെഎസ്ആര്‍ടിസി ബസ് ബൈക്കിന് മുകളിലൂടെ കയറിയിറങ്ങി ; യാത്രക്കാരന് അത്ഭുതകരമായ രക്ഷപ്പെടല്‍