ഇനി ഒരു രാഷ്ട്രീയ പാര്‍ട്ടിയിൽ അംഗമാകാനോ പ്രവര്‍ത്തിക്കാനോ താത്പര്യമില്ലെന്ന് കൊല്ലം തുളസി. പ്രധാനമന്ത്രി നരേന്ദ്രമോദിയോടുള്ള താത്പര്യം കൊണ്ടാണ് ബി.ജെ.പിയില്‍ പോയത്. എന്നാല്‍ പാര്ട്ടിക്കാര് അത് മുതലെടുക്കുകയായിരുന്നു.
ശബരിമല വിഷയവുമായി ഉണ്ടായ പ്രശ്നത്തില്‍ പാര്ട്ടിക്കാര് ആരും കൂടെ നിന്നില്ല. അതേസമയം ഇനി കൊല്ലം തുളസി എന്ന കലാകാരനായി ജീവിക്കാനാണ് താത്പര്യപ്പെടുന്നത്. ഇനി രാഷ്ട്രീയത്തിലേക്കില്ലെന്നും കൊല്ലം തുളസി പറഞ്ഞു.
നടൻ കൊല്ലം തുളസി ബി.ജെ.പി. വിട്ട് സി.പി.എമ്മില്‍ ചേരാന്‍ പോകുന്നുവെന്നും ഇടത് സ്ഥാനാർത്ഥിയായി മത്സരിക്കാന്‍ ആഗ്രഹം പ്രകടിപ്പിച്ചു എന്ന തരത്തിലുള്ള വാര്‍ത്തകള്‍ വന്നിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക