ദിവസവും രണ്ട് നേരവും കുളിക്കുന്നവരാണ് നമ്മളിലെല്ലാവരും. അത് ചൂടുകാലങ്ങളിലാണെങ്കിൽ മൂന്നും നാലും ഒക്കെയാകും. കുളിക്കാതെ ഇരുന്നാലുള്ള ബുദ്ധിമുട്ട് പറഞ്ഞറിയിക്കാന്‍ കഴിയില്ല. ഇനി ആരെങ്കിലും കുളിക്കാതെ നടക്കുകയാണെങ്കില്‍ അവരെ നമ്മള് കളിയാക്കുകയും ചെയ്യും. എന്നാല്‍ കളിയാക്കാൻ വരട്ടെ, എന്തെന്നാല്‍ എല്ലാ ദിവസവും തുടര്‍ച്ചയായി കുളിക്കുന്നത് അത്ര നല്ലതെന്നാണ് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്.
കുളിക്കാനായി നമ്മള് ഉപയോഗിക്കുന്ന സോപ്പ് ശരീരത്തിലെ എണ്ണമയം കളഞ്ഞ് ശരീരത്തെ വരണ്ടതാക്കുമെന്ന് വിദഗ്ധര്‍ പറയുന്നു. മാത്രവുമല്ല, ശരീരത്തെ സംരക്ഷിക്കുന്ന നല്ല ബാക്ടീരിയയുടെ വളര്‍ച്ചയെയും ദിവസേനയുള്ള കുളി ബാധിക്കും. നിരന്തരമായുള്ള കുളി ശരീരത്തിലെ സ്വാഭാവിക എണ്ണ ഉല്‍പ്പാദനത്തെ തടയുന്നതിന് കാരണമാകുമെന്നും വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.
അതുപോലെ തുടര്‍ച്ചയായ കുളി ശരീരത്തിലെ ഡെഡ് സെല്ലിനെ തകര്‍ക്കുമെന്നും വിദഗ്ധര്‍ പറയുന്നു. മനുഷ്യ ശരീരത്തിന് സ്വയം വൃത്തിയാകാനുള്ള കഴിവുണ്ടെന്നും സൗന്ദര്യം കൂടാന്‍ സ്ഥിരം കുളിക്കുന്നതുകൊണ്ട് കാര്യമില്ലെന്നും നിരന്തരമായ കുളി ഒഴിവാക്കുകയാണ് ചര്‍മ്മ സംരക്ഷണത്തിന് ആദ്യം ചെയ്യേണ്ടതെന്നും വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക