യു.എസ് വൈസ് പ്രസിഡന്റ് കമല ഹാരിസിന്റെ ഔദ്യോഗിക വസതിക്ക് സമീപത്തുനിന്ന് ആയുധധാരിയായ യുവാവിനെ പിടികൂടിയതായി റിപ്പോർട്ട്. പോള്‍ മുറെ എന്ന 31കാരന് പിടിയിലായത് രഹസ്യ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയ്ക്കിടെയാണ്.
താന്‍സാനിയന്‍ പ്രസിഡന്റ് ജോണ്‍ മഗുഫുളി അന്തരിച്ചു
കൂടാതെ ടെക്സസ് സ്വദേശിയായ ഇയാളുടെ വാഹനത്തില്‍ നിന്ന് തോക്കുകളും വെടിയുണ്ടകളും വാഷിങ്ടണ്‍ ഡി.സി പൊലീസ് പിടിച്ചെടുത്തു. പോള്‍ മുറെയ്ക്കായി പ്രാദേശിക ഇന്റലിജന്‍സ് ബുള്ളറ്റിന് പുറത്തിറക്കിയിരുന്നു. മുറെയെ പൊലീസ് അറസ്റ്റ് ചെയ്തത് അപകടകരമായ ആയുധം കൈവശംവെക്കല്‍, തോക്ക് കൈവശം സൂക്ഷിക്കല്‍, അനധികൃതമായി വെടിയുണ്ട കൈവശംവെക്കല്‍ തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തിയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക