തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി ദേശീയ നേതാക്കൾ കേരളത്തിൽ. ഇന്നലെ രാഹുൽ ഗാന്ധി എംപി എത്തിയിരുന്നു. ഇന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ കൂടി എത്തുന്നതോടെ പ്രചാരണരംഗം ചൂടാകുമെന്ന് ഉറപ്പായി.
രാത്രി ഇടപ്പള്ളിയിലെ ഹോട്ടലില്‍ ജില്ലയിലെ എന്‍.ഡി.എ പ്രചാരണ പരിപാടികളുടെ ചുമതലക്കാരുമായി അമിത് ഷാ ആശയവിനിമയം നടത്തും.
തൃപ്പൂണിത്തുറയിലെ സ്ഥാനാര്‍ഥി ഡോ. കെ.എസ്. രാധാകൃഷ്ണന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായിനാളെ രാവിലെ 10.30ന് സ്റ്റാച്യൂ മുതല്‍ പൂര്‍ണത്രയീശ ക്ഷേത്രത്തിനു മുന്നില്‍ വരെ റോഡ് ഷോ നടത്തും.
11.30 ന് പൊന്‍കുന്നത്തും 2.30ന് പുറ്റിങ്ങലിലും പ്രസംഗിക്കുന്ന അമിത് ഷാ അഞ്ചുമണിക്ക് കഞ്ചിക്കോട് റോഡ് ഷോയിലും പങ്കെടുക്കും.
രാഹുൽ ഗാന്ധിയുടെ പ്രചാരണം ഇന്ന് കോട്ടയത്താണ്. രാവിലെ 11ന് പരുത്തുംപാറയിലെ പൊതുസമ്മേളനത്തിൽ അദ്ദേഹം പ്രസംഗിക്കും.
തുടർന്ന് മണർകാട് കവലയിൽ ഉമ്മൻ ചാണ്ടിയുടെ തിരഞ്ഞെടുപ്പ് യോഗത്തിൽ പങ്കെടുക്കും. റോഡ്ഷോയും ക്രമീകരിച്ചിട്ടുണ്ട്. പാലാ കടുത്തുരുത്തി മണ്ഡലങ്ങളിലെ യോഗങ്ങളിലും പങ്കെടുക്കുന്ന രാഹുൽഗാന്ധി എറണാകുളം ജില്ലയിൽ പര്യടനം പൂർത്തിയാക്കും.
മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, കെപിസിസി പ്രസിഡൻ്റ് മുല്ലപ്പള്ളി രാമചന്ദ്രൻ, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല എന്നിവരും രാഹുൽ ഗാന്ധിയ്ക്കൊപ്പം ഉണ്ടാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക