പല ഭാഷക്കാരുള്ള മഞ്ചേശ്വരത്ത് സ്ഥാനാര്‍ഥികളുടെ വോട്ടുപിടിത്തവും ഏതാണ്ട് അതേ രീതിയില്‍ തന്നെയാണ്,, മണ്ഡലത്തിലെ മുസ്ലിംലീഗ്സ്ഥാനാര്ഥി എ.കെ.എം.അഷ്റഫിന്റെ പല ഭാഷയിലുള്ള വോട്ടുപിടിത്തം കാണാം ഇനി..
മഞ്ചേശ്വരം മണ്ഡലത്തിലെ കുഞ്ചത്തൂര്‍, ഹൊസങ്കടി, ഉപ്പള എന്നിവിടങ്ങളില്‍ വോട്ട് അഭ്യര്‍ഥിക്കുകയാണ് എ.കെ.എം.അഷ്റഫ്. സപ്തഭാഷ സംഗമ ഭൂമിയിലെ വോട്ടഭ്യര്ഥനകള്ക്ക് ഏറെ പ്രത്യേകതയുണ്ട്.
ഇവിടെ പയറ്റി തെളിയണമെങ്കില്‍ മലയാളം മാത്രം അറിഞ്ഞാല്‍ പോര,കാരണം വോട്ടര്‍മാരില്‍ ബഹുഭൂരിപക്ഷവും മറ്റ് ഭാഷകളായ കന്നഡയും തുളുവും ഉറുദുമൊക്കെ സംസാരിക്കുന്നവരാണ്.
മഞ്ചേശ്വരത്തുകാരന്‍ കുറഞ്ഞത് മൂന്നോ നാലോ ഭാഷയെങ്കിലും അറിയാന്‍ സാധിക്കും. വോട്ടര്‍മാരിലേക്ക് എത്തുമ്പോള്‍ ഈ ഭാഷകള്‍ കൊണ്ട് ഏറെ പ്രയോജനവുമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക