കേന്ദ്ര സർക്കാരിന്റെ കാർഷിക നിയമങ്ങൾക്കെതിരെ ഇപ്പോഴും കടുത്ത പ്രതിഷേധത്തിലാണ് കർഷകർ. രാജ്യ തലസ്ഥാന നഗരി ഇപ്പോഴും പ്രക്ഷോഭത്തിലാണ്. കേന്ദ്ര സർക്കാരിന്റെ കാർഷിക നിയമങ്ങളിൽ പ്രതിഷേധിച്ച് കർഷകർ പാർലമെന്റ് മാർച്ച് നടത്തും. മെയ് മാസത്തിലാണ് പാർലമെന്റ് മാർച്ച്.
പാചക വാതക സിലിണ്ടറുകളുടെ വില കുറഞ്ഞു , നാളെ മുതൽ പുതിയ നിരക്ക്
തലസ്ഥാന അതിർത്തികളിൽ നിന്നായിരിക്കും മാർച്ച് ആരംഭിക്കുക. കാൽനടയായാണ് മാർച്ച് നടക്കുക. ഡൽഹി അതിർത്തികളിൽ നിന്ന് കാൽനട മാർച്ച് ആരംഭിക്കുമെന്ന വിവരം സംയുക്ത കിസാൻ മോർച്ച തന്നെയാണ് അറിയിച്ചത്. ബാരിക്കേഡുകൾ തീർത്താൽ അത് മറികടന്ന് മുന്നോട്ടുപോകുമെന്നും കർഷക സംഘടനകൾ വ്യക്തമാക്കിയിട്ടുണ്ട്.
വീണ്ടും സമയ പരിധി നീട്ടി, പാൻ കാർഡ് ആധാറുമായി ബന്ധിപ്പിക്കാൻ ജൂൺ വരെ അവസരം
പ്രതികരിക്കാൻ ഇവിടെ എഴുതുക