ബോളിവുഡില്‍ താന്‍ പിന്തുണയക്കാത്ത ഒരു നടി പോലുമില്ലെന്ന് കങ്കണ റണൗട്ട്. ആലിയ ഭട്ട്, ദീപിക പദുക്കോണ്‍, പ്രിയങ്ക ചോപ്ര, കരീന കപൂര്‍ എന്നീ താരങ്ങളെ കുറിച്ച് കങ്കണ സംസാരിക്കുന്ന വീഡിയോ പങ്കുവച്ചാണ് താരം ഇക്കാര്യം സോഷ്യല്‍ മീഡിയയില്‍ കുറിച്ചിരിക്കുന്നത്. താന്‍ എല്ലാവരെയും പിന്തുണയ്ക്കുമ്പോള്‍ തന്നെ മാത്രം കൂട്ടത്തോടെ ഒറ്റപ്പെടുത്തുകയാണെന്ന് കങ്കണ പറയുന്നു.
”ബോളിവുഡില്‍ ഞാന്‍ പിന്തുണയ്ക്കുകയും, പ്രശംസിക്കാത്തതോ ആയ ഒരു നടി പോലുമില്ല. പക്ഷെ എന്റെ കാര്യം വരുമ്പോള്‍ അവരൊന്നും ഉണ്ടാവില്ല. അതെന്താണെന്ന് എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ? അവര്‍ എന്നെ എന്തിനാണ് കൂട്ടത്തോടെ ഒറ്റപ്പെടുത്തുന്നത്. ആലോചിച്ച് നോക്കു.”
”ഞാന്‍ അവരുടെ എല്ലാം സിനിമ കാണാന്‍ യാതൊരു പ്രശ്നവുമില്ലാതെയാണ് പോകുന്നത്. എന്നെ അവര്‍ ക്ഷണിക്കാറുമുണ്ട്. എന്നാല്‍ ഞാന്‍ അവരെ എന്റെ സിനിമ കാണാനായി ക്ഷണിക്കുമ്പോള്‍ അവരാരും ഫോണ്‍ പോലും എടുക്കാറില്ല” എന്നാണ് കങ്കണ വീഡിയോക്കൊപ്പം കുറിച്ചിരിക്കുന്നത്.
കഴിഞ്ഞ ദിവസം കരണ്‍ ജോഹര്‍, ആദിത്യ ചോപ്ര തുടങ്ങിയ നിര്‍മ്മാതാക്കളെയും നടിമാരെയും വിമര്‍ശിച്ച് കങ്കണ രംഗത്തെത്തിയിരുന്നു. കോവിഡ് വ്യാപനത്തെ തുടര്‍ന്ന് വന്‍ മുതല്‍മുടക്കില്‍ നിര്‍മ്മിച്ച പല ബോളിവുഡ് സിനിമകളുടെയും തിയേറ്റര്‍ റിലീസ് നീണ്ടു പോവുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക