തെരഞ്ഞെടുപ്പ് ഫലം വന്നാൽ രണ്ട് പാർട്ടികൾ ഇടതു മുന്നണി വിടുമെന്ന് യുഡിഎഫ് കൺവീനർ എം.എം ഹസ്സൻ പറഞ്ഞു. ഇടതുമുന്നണി മുങ്ങുന്ന കപ്പലാണെന്നും അതിൽ നിന്ന് പാർട്ടികൾ ചാടി രക്ഷപ്പെടുമെന്നും യു.ഡി.എഫ് മികച്ച ഭൂരിപക്ഷത്തിൽ അധികാരത്തിലെത്തുമെന്നും ഹസ്സൻ പറഞ്ഞു.
സി.പി.എം-ബി.ജെ.പി ധാരണ അണികളെ ബോധ്യപ്പെടുത്താനാണ് ഇ.പി ജയരാജന്റെ പ്രസ്താവനയെന്നും അദ്ദേഹം വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക