ലോകാരോഗ്യ സംഘടനയുടെ സ്ഥാപക ദിനത്തെയാണ് എല്ലാവര്‍ഷവും ലോക ആരോഗ്യദിനമായി ആചരിക്കുന്നത്. 1950 മുതല്‍ ഈ ദിവസത്തെ ലോകാരോഗ്യ ദിനമായി ആചരിക്കുന്നു.
ഇതിനായി ഓരോ വര്‍ഷവും ഓരോ മുദ്രാവാക്യങ്ങളാണ് ഉയര്‍ത്തിപിടിക്കുന്നത്. ഇതില്‍ ആഗോള പോളിയോ നിര്‍മാര്‍ജനം, റോഡ്സുരക്ഷ തുടങ്ങിയവ ഉള്‍പ്പെടുന്നുണ്ട്.
ആരോഗ്യ സംരക്ഷണത്തിന് ഏറെ പ്രാധാന്യം നല്‍കേണ്ട ഈ കോവിഡ് കാലത്ത് ആരോഗ്യ പരിപാലനത്തിനാവശ്യമായ സന്ദേശങ്ങള്‍ കൂടുതല്‍ പ്രചരിപ്പിക്കാനുമാണ് സംഘടന ആഹ്വാനം ചെയ്യുന്നത്.
‘കാലാവസ്ഥ വ്യതിയാനത്തില്‍ നിന്നും ആരോഗ്യത്തെ രക്ഷിക്കാം, ആരോഗ്യകരമായ ലോകം കെട്ടിപ്പടുക്കുക’ എന്നതാണ് 2021ലെ മുദ്രാവാക്യം. കോവിഡ് കാലത്ത് ലോകത്തെ നഴ്സുമാരെ സഹായിക്കാം എന്നതായിരുന്നു കഴിഞ്ഞ വര്‍ഷത്തെ മുദ്രാവാക്യം.
ലോകരോഗ്യദിനമായ ഏപ്രില്‍ 7 ആരോഗ്യ പരിപാലനത്തിനായി നമ്മുടെ ദൈനംദിന പ്രവര്‍ത്തനങ്ങള്‍ക്ക് പുറമെ മറ്റെന്തെങ്കിലും കൂടി ചെയ്യാന്‍ നിര്‍ദ്ദേശിക്കുന്നുണ്ട്. ഭക്ഷണക്രമത്തില്‍ പുതിയ മാറ്റങ്ങള്‍ വരുത്തുകയോ വിവിധ വൈറ്റമിനുകള്‍ അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കുകയോ ചെയ്യാം.
എന്നാല്‍ ഇത് ഈ ഒരുദിവസം മാത്രമല്ല, ഇനിയങ്ങോട്ടുള്ള നമ്മുടെ ജീവിതത്തില്‍ തുടരുകതന്നെ വേണമെന്നും ലോകാരോഗ്യ സംഘടന നിര്‍ദ്ദേശിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക