കടുത്ത നിയന്ത്രണങ്ങളുമായി മഹാരാഷ്ട്ര. നാളെ രാത്രി മുതലാണ് നിയന്ത്രണങ്ങൾ. ബുധനാഴ്ച രാത്രി എട്ട് മുതല്‍ നിയന്ത്രണങ്ങള്‍ നിലവില്‍ വരുമെന്ന് മുഖ്യമന്ത്രി ഉദ്ധവ് താക്കറെ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. രാവിലെ ഏഴ് മുതല്‍ രാത്രി എട്ടുവരെ അവശ്യ സര്‍വീസുകള്‍ മാത്രമെ അനുവദിക്കുകയുള്ളു. നാലു പേരിൽ കൂടുതൽ പേർ കൂട്ടം കൂട്ടി നിൽക്കാൻ പാടില്ലെന്നും അതനുവദിക്കില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
വിരാടപർവത്തിന്റെ പുതിയ പോസ്റ്റർ പുറത്ത്, നക്സല്‍ ആയി സായ് പല്ലവി
സംസ്ഥാനത്ത് മുഴുവനായും 144 പ്രഖ്യാപിക്കുമെന്നും എന്നാൽ ഇതിനെ ലോക്ക്ഡൗണ്‍ എന്ന് വിശേഷിപ്പിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു. അത്യാവശ്യങ്ങൾക്ക് മാത്രമേ സംസ്ഥാനത്ത് ഉടനീളം അനുവദിക്കൂ.
പ്രതികരിക്കാൻ ഇവിടെ എഴുതുക