തെന്നിന്ത്യയിലെ ലേഡി സൂപ്പര്‍സ്റ്റാര്‍ എന്ന് അറിയപ്പെടുന്ന നടിയാണ് നയന്‍താര.ഇന്ന് മലയാള ചിത്രങ്ങളില്‍ അത്ര സജീവമല്ലെങ്കിലും കേരളത്തില്‍ നയന്‍താരക്ക് നിരവധി ആരാധകരാണ് ഉള്ളത്. വിഷുവിനോട് അടുപ്പിച്ച നയന്‍താരയും വിഘ്നേഷും കേരളത്തില്‍ എത്തിയത് വാര്‍ത്തകളില്‍ ഇടംപിടിച്ചിരുന്നു.
വിഷുദിനത്തില്‍ സെറ്റ് സാരി ചുറ്റി അതിസുന്ദരിയായി നില്ക്കുന്ന നയന്‍താര ചിത്രങ്ങളാണ് വൈറലാവുന്നത്. ചിത്രങ്ങളില്‍ ലേഡി സൂപ്പര്‍സ്റ്റാര്‍ ക്യൂട്ട് ആയിട്ടുണ്ടെന്നാണ് ആരാധകര്‍ പറയുന്നത്. കൊച്ചിയിലെ ഫ്ലാറ്റില്‍ വെച്ചാണ് താരം വിഷു ആഘോഷമാക്കിയത്. തലയില്‍ പൂവ് ചൂടി മിനിമല്‍ മേയ്ക്കപ്പും താരം ധരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക