കൊച്ചി: മുഖ്യമന്ത്രിയുടെ ദുരിദാശ്വാസ ഫണ്ടിലേക്ക് എല്ലാവരും കഴിയാവുന്ന സംഭാവനകൾ നൽകണമെന്ന് നടൻ ഹരീഷ് പേരടി. ഫെയിസ്ബുക്കിലെഴുതിയ കുറിപ്പിലാണ് താരം ഇക്കാര്യം പറഞ്ഞിരിക്കുന്നത്. ഓരോരുത്തരുടെ ഊഴത്തിന് അനുസരിച്ച് എല്ലാവരും വാക്സിൻ സ്വീകരിക്കണമെന്നും താരം കുറിച്ചു.
സംസ്കാരത്തോടും പാരമ്പര്യത്തോടും ഒപ്പം ചേർന്ന് ഫോട്ടോയെടുക്കാൻ നല്ല രസാ. പക്ഷെ ജീവിക്കുന്ന കാലത്തോടൊപ്പം ചേർന്ന് യാത്ര ചെയ്യാൻ ശാസ്ത്ര വേഗത സ്വീകരിച്ചേ മതിയാവു. നിങ്ങളുടെ സമയം വരുമ്പോൾ എല്ലാവരും എത്രയും പെട്ടെന്ന് വാക്സിനേഷൻ സ്വീകരിക്കുക. പുതിയ കാലത്തിലെ പുതിയ മനുഷ്യരാകാൻ സഹജീവികൾക്കുകൂടി കൈ കൊടുക്കുക. അതിനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി നിറയ്ക്കുക. ഹരീഷ് പേരടി
കഴിഞ്ഞ മൂന്ന് ദിവസത്തിനുള്ളിൽ 5 കോടിയലധികം രൂപയാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ജനങ്ങൾ സംഭാവനയായി നൽകിയത്. എല്ലാവർക്കും പൂർണമായും സൗജന്യ നിരക്കിൽ വാക്സിൻ എത്തിക്കുന്നതിന്റെ ഭാഗമായി തുടങ്ങിയ ചലഞ്ചിനെ പിന്തുണച്ച് പ്രതിപക്ഷവും രംഗത്തുവന്നിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക