മിനി സ്ക്രീൻ പ്രേക്ഷകർക്കും ബിഗ് സ്ക്രീൻ പ്രേക്ഷകർക്കും പരിചിതമായ മുഖമാണ് നടി തനൂജയുടേത്. തനൂജ മാത്രമല്ല അവരുടെ ഭർത്താവ് ജിനു കോട്ടയവും പ്രേക്ഷർക്ക് സുപരിചിതൻ ആണ്. കോമഡി സ്റ്റാർസിലൂടെയാണ് പ്രേക്ഷകർക്ക് ഇരുവരും സുപരിചിതർ ആയത്.
സ്മോൾ ഫാമിലി, ഉത്തരാസ്വയംവരം, ഫേസ് റ്റു ഫേസ് , ഈ തിരക്കിനിടയിൽ, തുടങ്ങി നിരവധി ചിത്രങ്ങളിലും അഭിനയിച്ച തനൂജ പങ്കിട്ട ഒരു പോസ്റ്റാണ് കഴിഞ്ഞ ദിവസം മുതൽ സോഷ്യൽ മീഡിയയിൽ സംസാര വിഷയം. തന്റെ ഭർത്താവ് ജിനു കോട്ടയം തന്നെയും മകളെയും ഉപേക്ഷിച്ചു മറ്റൊരു സ്ത്രീയ്ക്ക് ഒപ്പം പോയതായി ആരോപിച്ചു കൊണ്ടാണ് തനൂജ രംഗത്ത് എത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക