തിരുവനന്തപുരം : ലോക്ക്ഡൗൺ കാലയളവിലെ അത്യാവശ്യയാത്രയ്ക്കു പോലീസ് പാസിന് അപേക്ഷിക്കാൻ ഓൺലൈൻ സംവിധാനമാരംഭിച്ചു.
അത്യാവശ്യമുള്ളവരേ പാസിന് അപേക്ഷിക്കാവൂവെന്നു പോലീസ് അറിയിച്ചു. അടുത്ത കടകളിൽ സാധനം വാങ്ങാൻ പോകുന്നവർക്കും വാക്സിനേഷന് പോകുന്നവർക്കും സത്യവാങ്മൂലം മതി.
pass.bsafe.kerala.gov.in എന്ന വെബ്സൈറ്റിലൂടെ പാസിന് അപേക്ഷിക്കാം. അവശ്യസേവനവിഭാഗത്തിൽ തിരിച്ചറിയൽ കാർഡ് ഇല്ലാത്തവർക്കും വീട്ടുജോലിക്കാർ, തൊഴിലാളികൾ എന്നിവർക്കും ഇവരുടെ തൊഴിൽദായകർക്കും ഓൺലൈൻ പാസിന് അപേക്ഷിക്കാം. യാത്രാനുമതി കിട്ടിയാൽ വെബ്സൈറ്റിൽനിന്നു പാസ് ഡൗൺലോഡ് ചെയ്യണം. സത്യവാങ്മൂലമെങ്കിൽ വെബ്സൈറ്റിലുള്ള മാതൃകപ്രകാരം വെള്ളക്കടലാസിൽ തയാറാക്കാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക