ഇന്ത്യയിലെ നമ്പർ വൺ ഇൻഷുറൻസ് കമ്പനിയാണ് ലൈഫ് ഇന്‍ഷുറന്‍സ് കോര്പറേഷന് ഓഫ് ഇന്ത്യ (എൽഐസി). ഇപ്പോൾ ഒരു സുപ്രധാന തീരുമാവുമായി എത്തിയിരിക്കുകയാണ് കമ്പനി. ഇനി മുതൽ എൽഐസിയിൽ ശനിയാഴ്ചകൾ തൊഴിൽ ദിനമായിരിക്കില്ല എന്നാണ് കമ്പനിയുടെ പുതിയ തീരുമാനം. നാളെ മുതൽ പുതിയ തീരുമാനം നടപ്പിലാക്കാനാണ് തീരുമാനിച്ചിട്ടുള്ളത്.
കഴിഞ്ഞ മാസം 15 നാണ് ഇത് സംബന്ധിച്ച് കേന്ദ്രസർക്കാർ നിലപാട് കൈക്കൊള്ളുന്നത്. ഇനി മുതൽ എല്‍ഐസിയുടെ എല്ലാ ഓഫീസുകളും തിങ്കള്‍ മുതല്‍ വെള്ളി വരെ മാത്രമേ പ്രവര്‍ത്തിക്കുകയുള്ളു. രാവിലെ പത്ത് മുതൽ വൈകുന്നേരം 5.30 വരെയാണ് കമ്പനിയുടെ പ്രവര്‍ത്തന സമയം. ഉത്തരവ് പ്രകാരം എല്‍ഐസിയിലെ ജീവനക്കാര്‍ക്ക് ഞായര്‍ ദിവസത്തിനൊപ്പം ഇനി മുതല്‍ ശനിയാഴ്ചയും അവധിയായിരിക്കും. നാളെ മുതൽ തീരുമാനം നടപ്പിലാക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക