തിരുവനന്തപുരം: കേരള ഫിനാഷ്യല്‍ കോര്പ്പറേഷന് എം.ഡി സ്ഥാനത്ത് നിന്ന് ടോമിന്.ജെ.തച്ചങ്കരിയെ മാറ്റി. മനുഷ്യാവകാശ കമ്മീഷനിലാണ് തച്ചങ്കരിക്ക് പുതിയ നിയമനം നല്‍കിയിരിക്കുന്നത്. മനുഷ്യാവകാശ കമീഷനിലെ അന്വേഷണ വിഭാഗം മേധാവിയായാണ് തച്ചങ്കരിയെത്തുക.
വിജിലന്‍സ് ഡയറക്ടറുടേതിന് സമാനമായ തസ്തിക സൃഷ്ടിച്ചാണ് തച്ചങ്കരിക്ക് നിയമനം നല്‍കിയിരിക്കുന്നത്. ബി.അശോക് വീണ്ടും ഊര്‍ജ വകുപ്പ് സെക്രട്ടറിയാകും. ഷര്‍മിള മേരി കായിക വകുപ്പ് സെക്രട്ടറിയായും ചുമതലയേല്‍ക്കും. ഇതാദ്യമായാണ് ഡി.ജി.പി റാങ്കിലുള്ള ഉദ്യോഗസ്ഥന് മനുഷ്യാവകാശ കമീഷനിലെത്തുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക