തിരുവനന്തപുരം: ഈ വര്‍ഷത്തെ കേരള എന്‍ജിനിയറിംഗ്/ ഫാര്‍മസി പ്രവേശന പരീക്ഷാത്തീയതി (കീം 2021) പ്രഖ്യാപിച്ചു. ജൂലൈ 24-നാണ് പരീക്ഷ. രാവിലെ 10 മുതല്‍ 12.30 വരെ പേപ്പര്‍ ഒന്നും (ഫിസിക്സ്, കെമസ്ട്രി), ഉച്ചയ്ക്ക് 2.30 മുതല്‍ അഞ്ച് വരെ പേപ്പര്‍ രണ്ടും (മാത്തമാറ്റിക്സ്) നടത്തും.
എന്‍ജിനീയറിംഗ്/ ആര്‍ക്കിടെക്ചര്‍/മെഡിക്കല്‍/മെഡിക്കല്‍ അനുബന്ധ കോഴ്സുകളിലെ പ്രവേശനത്തിനുള്ള ഓണ്‍ലൈന്‍ അപേക്ഷകള്‍ ഉടന്‍ ക്ഷണിക്കുമെന്നും പ്രവേശന പരീക്ഷാ കമ്മീഷണര്‍ അറിയിച്ചു.
കൂടുതല്‍ വിവരങ്ങള്‍ href=https://www.cee.kerala.gov.in/>www.cee.kerala.gov.in എന്ന വെബ്സൈറ്റില്‍ ലഭ്യമാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക