തിരുവനന്തപുരം: കെപിസിസി അധ്യക്ഷ സ്ഥാനത്ത് നിന്ന് മുല്ലപ്പള്ളി രാമചന്ദ്രനും പടിയിറങ്ങുന്നു. രാജിവെക്കാനുള്ള സന്നദ്ധത മുല്ലപ്പള്ളി രാമചന്ദ്രന് ഹൈക്കമാന്‍ഡിനെ അറിയിച്ചു.
തെരഞ്ഞെടുപ്പ് തോല്‍വിക്ക് പിന്നാലെ തന്നെ അദ്ദേഹം രാജിസന്നദ്ധത അറിയിച്ചിരുന്നെങ്കില്‍ കഴിഞ്ഞ ദിവസം ഹൈക്കമാന്‍ഡിനെ രേഖാമൂലം രാജി സന്നദ്ധത അറിയിച്ചുവെന്നാണ് വിവരം. മുല്ലപ്പള്ളിയുടെ രാജി ദേശീയ നേതൃത്വം ഇന്നു തന്നെ സ്വീകരിച്ചേക്കുമെന്നാണ് വിവരം.
അതേസമയം, കെപിസിസി അധ്യക്ഷസ്ഥാനം ലക്ഷ്യമിട്ട് കോണ്‍ഗ്രസില്‍ അണിയറ നീക്കം സജീവം. കെ സുധാകരനെയും പി ടി തോമസിനെയും മുന്നില്‍നിര്‍ത്തിയാണ് നീക്കങ്ങള്‍. അതേസമയം, എ ഗ്രൂപ്പ് ബെന്നി ബെഹനാന്റെ പേരാണുയര്‍ത്തുന്നത്.
പ്രതിപക്ഷ നേതാവിനെ തെരഞ്ഞെടുത്തതുമായി ബന്ധപ്പെട്ട ചരടുവലികള്‍ ഗ്രൂപ്പ് സമവാക്യങ്ങള്‍ തെറ്റിച്ചിട്ടുണ്ട്. ഐ ഗ്രൂപ്പില്‍ നിന്ന് നിന്നുതന്നെ വി ഡി സതീശന്റെ പേരുയരുകയും സുധാകരന് അടക്കമുള്ളവര്‍ സതീശനെ പിന്തുണയ്ക്കുകയും ചെയ്തതോടെയാണ് ഗ്രൂപ്പ് സമവാക്യങ്ങളില്‍ മാറ്റം വന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക