തന്റെ അവകാശമായ റേഷനും കിറ്റും ആദ്യമായി ലഭിച്ച സന്തോഷത്തിലാണ് നടൻ മണികണ്ഠൻ ആചാരി.റേഷൻ കടയിൽ നിൽക്കുന്ന ചിത്രത്തിനൊപ്പമാണ് താരം സന്തോഷം പങ്കുവെച്ചത്. അങ്ങനെ എന്റെഅവകാശമായ , അനുവദിനീയമായ റേഷനും കിറ്റും ആദ്യമായി ലഭിച്ചിരിക്കുന്നു….സന്തോഷം- എന്ന
അടിക്കുറിപ്പിലാണ് താരത്തിന്റെ പോസ്റ്റ്.
റേഷൻ വാങ്ങാനായി സഞ്ചിയുമായി ക്യൂ നിൽക്കുന്നതാണ് ചിത്രം. അതിനു പിന്നാലെ താരത്തിനെ പ്രശംസിച്ചുകൊണ്ട് നിരവധി പേർ എത്തി. ഇന്നും റേഷൻകടയിൽ പോവുന്നത് മാനക്കേടായി തെറ്റ് ധരിക്കുന്ന ചെറുപ്പക്കാർ ഉണ്ട്,, താങ്കളെപ്പോലെ ഒരു സെലബ്രിറ്റി അതും ലുങ്കിയും ബനിയനുo
വേഷത്തിൽ തന്റെ അവകാശത്തിന് റേഷൻ കടയിൽ പോയത് മുകളിൽ പറഞ്ഞ ചെറുപ്പക്കാർക്ക് മാതൃകയാണ്-എന്നായിരുന്നു ഒരു ആരാധകന്റെ കമന്റ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക