ഹരിപ്പാട്: വീടിന്റെ കിടപ്പുമുറിയിൽ തീപിടുത്തമുണ്ടായി. കണ്ടല്ലൂർ പുതിയവിള കുരുമ്പോലി മീനത്തേരിൽ ഉത്തമന്റെ ഇരുനില വീടിന്റെ മുകളിലത്തെ നിലയിലെ മുറിയാണ് കത്തി നശിച്ചത്. കട്ടിലും അലമാരയും തുണികളുമെല്ലാം കത്തിപ്പോയി. ജനാലക്കും കതകിനുമെല്ലാം നാശമുണ്ടായി.
കഴിഞ്ഞ ദിവസം വൈകീട്ട് നാലുമണിയോടെയാണ് മുറിയിൽ നിന്ന് തീയും പുകയും ഉയരുന്നത് വീട്ടുകാർ കണ്ടത്. തുടർന്ന് കായംകുളത്ത് നിന്ന് അഗ്നിരക്ഷാസേന എത്തിയാണ് തീ അണച്ചത്. ഷോർട്ട് സർക്യൂട്ടാവാം കാരണമെന്നാണ് കരുതുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക