അപകടത്തില്‍ നിന്നും ഒരു കാര്‍ തലനാരിഴയ്ക്ക് രക്ഷപ്പെടുന്ന വീഡിയോ ആണ് ഇപ്പോള്‍ വൈറലാകുന്നത്.
അപകടം നടന്ന സ്ഥലം വ്യക്തമല്ല. ഒരു കാറിനെ മറികടക്കാൻ ശ്രമിക്കുന്ന ടിപ്പർ ഡ്രൈവറാണ് അപകടമുണ്ടാക്കിയത്.
ഓവർടേക്ക് ചെയ്യാൻ ശ്രമിച്ചപ്പോൾ എതിരെ വാഹനം വന്നതുകൊണ്ട് ഇടതു വശത്തേയ്ക്ക് ഒതുക്കാൻ ശ്രമിച്ചപ്പോൾ കാറിന്റെ പിന്നിൽ തട്ടുകയായിരുന്നു.
ടിപ്പറിന്റെ മുന്നിലേയ്ക്ക് എത്തിയ കാർ മറ്റൊരു ടിപ്പറിൽ ഇടിക്കാതെ രക്ഷപ്പെട്ടത് ഭാഗ്യം കൊണ്ടു മാത്രമാണ്. അപകടത്തിന്റെ കൂടുതൽ വിവരങ്ങൾ ലഭ്യമല്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക