ലൈംഗിക ജീവിതവുമായി ബന്ധപ്പെട്ട് കിടക്കുന്നതും ഏറെ മനസ്സിലാക്കേണ്ടതുമായ കാര്യമാണ് കോണ്ടം അഥവാ ഗർഭ നിരോധന ഉറ എന്തിന് ഉപയോഗിക്കുന്നു എന്നത്. ലൈംഗികത സംബന്ധിച്ച അറിവില്ലായ്മയാണ് ഒരു പരിധിവരെ ഇതിന്റെ പ്രധാന വെല്ലുവിളി. ഇന്ത്യക്കാർക്കിടയിൽ കോണ്ടം ഉപയോഗം കുറയുന്നതിനായ പറയുന്ന കാരണം സുരക്ഷിത ലൈംഗികബന്ധത്തെ കുറിച്ചുള്ള അറിവില്ലായ്മ, കോണ്ടം ഉപയോഗത്തോടുള്ള മാനസികമായ എതിര്‍പ്പ്, വിശ്വാസങ്ങളുമായി ബന്ധപ്പെട്ടുള്ള തെറ്റിദ്ധാരണകള്‍ എന്നിവയാണ്.
രാജ്യത്ത് യുവാക്കളുടെ എണ്ണം കൂടുതലാകുമ്പോഴും കോണ്ടം കമ്പനികൾ ഇന്നും നഷ്ടത്തിൽ തന്നെയാണ്. ഇതിന്റെ കാരണം തേടി കോണ്ടം’ നിര്‍മ്മാതാക്കളുടെ നേതൃത്വത്തില്‍ രൂപീകരിക്കപ്പെട്ട ‘കോണ്ടം അലയന്‍സ്’ എന്ന കൂട്ടായ്മ നടത്തിയ പഠനമാണ് റിപ്പോർട്ട് പുറത്തുവിട്ടത്. ‘നാഷണല്‍ ഫാമിലി ഹെല്‍ത്ത് സര്‍വേ 4’ കണക്കനുസരിച്ച് ഇരുപതിനും ഇരുപത്തിനാലിനുമിടയില്‍ പ്രായം വരുന്ന ഏതാണ്ട് എണ്‍പത് ശതമാനത്തോളം പേര് അവരുടെ അവസാന പങ്കാളിയുമായി ലൈംഗികബന്ധത്തിലേര്‍പ്പെടുമ്പോള്‍ ‘കോണ്ടം’ ഉപയോഗിച്ചിട്ടില്ലെന്നതാണ് വാസ്തവം.
രാജ്യത്തെ ‘കോണ്ടം’ ഉപയോഗവുമായി ബന്ധപ്പെട്ട് വന്നിട്ടുള്ള റിപ്പോര്‍ട്ടുകളെല്ലാം തന്നെ ഇതിനുദാഹരണമാണ്. അപ്രതീക്ഷിതമായ ഗര്‍ഭധാരണം, അശാസ്ത്രീയമായ ഗര്‍ഭഛിദ്രം, ലൈംഗികരോഗങ്ങളുടെ വ്യാപനം എന്നിങ്ങനെയുള്ള വിഷയങ്ങളിലെല്ലാം പ്രതിസന്ധികള്‍ നേരിടുന്ന രാജ്യം കൂടിയാണ് ഇന്ത്യ.
പ്രതികരിക്കാൻ ഇവിടെ എഴുതുക