ലക്നോ: കൊറോണ മാതാ എന്ന പേരില്‍ ഉത്തര്‍പ്രദേശിലെ പ്രതാപ്ഗഡിലാണ് ക്ഷേത്രം നിര്‍മിച്ചിരിക്കുന്നത്.കൊറോണയ്ക്കെതിരെ നൂറുകണക്കിന് ഗ്രാമവാസികളാണ് ഈ ക്ഷേത്രത്തിലെത്തി പ്രാര്‍ഥിക്കുന്നത്. തങ്ങളുടെ ഗ്രാമത്തിലും സമീപ ഗ്രാമത്തിലും കോവിഡിന്റെ നിഴല്‍പോലും പതിക്കരുതെന്നാണ് ഗ്രാമവാസികളുടെ പ്രാര്‍ഥന.
ക്ഷേത്രം നിര്‍മിച്ചിരിക്കുന്നത് ഗ്രാമവാസികളില്‍ പിരിവെടുത്താണ് . ആര്യവേപ്പിന് അടിയിലാണ് ക്ഷേത്രം നിര്‍മിച്ചിരിക്കുന്നത്. കൊറോണ മാതാ എന്ന ഒരു വിഗ്രഹവും തുറന്ന ക്ഷേത്രത്തില്‍ സ്ഥാപിച്ചിട്ടുണ്ട്.
വിഗ്രഹത്തിന് മാസ്കും ധരിപ്പിച്ചിട്ടുണ്ട്.ക്ഷേത്രത്തില്‍ പ്രാര്‍ഥന നടത്തുമ്പോള്‍ മാസ്കുകളുടെ ഉപയോഗം, സാമൂഹിക അകലം പാലിക്കല്‍ തുടങ്ങി കോവിഡ് പ്രോട്ടോക്കോളിന്റെ പ്രാധാന്യവും ഗ്രാമവാസികള്‍ ഉയര്‍ത്തിക്കാട്ടുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക