പാഷൻ ഫ്രൂട്ടിനെ അത്ര നിസാരമായി കാണേണ്ട. ധാരാളം പോഷകഗുണങ്ങളുള്ള ജ്യൂസുകളിലൊന്നാണ് പാഷൻ ഫ്രൂട്ട്.
കടുത്ത വേനലിൽ വെന്തുരുകുന്ന ശരീരത്തിനും മനസിനും കുളിർമ നൽകാൻ ഏറെ അനുയോജ്യമായ പഴമാണ് പാഷൻ ഫ്രൂട്ട്.വിറ്റാമിൻ സി, റിബോഫ്ലാവിൻ, വിറ്റാമിൻ ബി 2, കോപ്പർ എന്നീ ധാതുക്കൾ പാഷൻ ഫ്രൂട്ടിൽ ധാരാളം അടങ്ങിയിട്ടുണ്ട്.
പ്രമേഹ രോഗികൾ പാഷൻ ഫ്രൂട്ട് ജ്യൂസ് കുടിക്കുന്നത് നല്ലതാണ്. ഇവ രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കുവാൻ സഹായിക്കുന്നു. മലബന്ധ പ്രശ്നം തടയാൻ ദിവസവും ഒരു കപ്പ് പാഷൻ ഫ്രൂട്ട് ജ്യൂസ് കുടിക്കുന്നത് ഗുണം ചെയ്യും. ബീറ്റാ കരോട്ടിൻ അഥവാ പ്രോ വിറ്റാമിൻ എ ധാരാളം അടങ്ങിയിരിക്കുന്നതാണ് ഇളം മഞ്ഞ, കടും ചുവപ്പ് നിറങ്ങളിലുള്ള പാഷൻ ഫ്രൂട്ട്.
ഈ ബീറ്റാ കരോട്ടിനുകൾ കരളിലെത്തുമ്പോൾ ആന്റി ഓക്സിഡന്റ് ആയി പ്രവർത്തിക്കുന്നു. ഇത് അർബുദം, ഹൃദയ സംബന്ധമായ അസുഖങ്ങൾ എന്നിവയെ ചെറുക്കുന്നു. കൂടാതെ ഉയർന്ന രക്ത സമ്മർദ്ദത്തെ അതി ജീവിക്കാനും സഹായിക്കുന്നു. ബീറ്റാ കരോട്ടിനുകൾ എല്ലുകളുടെയും പല്ലുകളുടെയും വളർച്ചക്ക് സഹായിക്കുന്നു.
സന്ധിവാതം, വന്ധ്യത, വിഷാദം എന്നിവയെയും ചെറുക്കാൻ സഹായിക്കുന്നു. ശ്വാസ കോശ സംബന്ധമായ അസുഖങ്ങൾക്കും പാഷൻ ഫ്രൂട്ട് ജ്യൂസ് നല്ലൊരു മരുന്നാണെന്ന് പറയാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക