കാലം കഴിയുന്തോറും നമ്മുടെ ശരീരം വാർദ്ധക്യത്തിന്റെ നിരവധി അടയാളങ്ങൾ കാണിക്കാൻ തുടങ്ങുന്നു. കറുത്ത പാടുകൾ, ചുളിവുകൾ, ചർമ്മം വരണ്ട് പൊട്ടുക എന്നിവ പ്രകടമാകുന്നു. ആരോഗ്യകരമായ ഭക്ഷണം കഴിക്കുന്നത് ഈ ലക്ഷണങ്ങളെ തടയാൻ സഹായിക്കും. അകാല വാർദ്ധക്യം തടയാൻ സഹായിക്കുന്ന ചില ഭക്ഷണങ്ങൾ ഇതാ…
അവാക്കാഡോ…
ആന്റി ഏജിംഗിന് ഏറ്റവും പ്രധാനപ്പെട്ട ഭക്ഷണമാണ് അവാക്കാഡോ. വിറ്റാമിൻ സി, ഇ, ബി, എ, കെ എന്നിവ അവോക്കാഡോയിൽ ധാരാളം അടങ്ങിയിട്ടുണ്ട്. കൂടാതെ ധാരാളം അപൂരിത ഫാറ്റി ആസിഡുകളും അടങ്ങിയിട്ടുണ്ട്. അവോക്കാഡോകളിൽ ആരോഗ്യകരമായ കൊഴുപ്പുകളും മറ്റ് അവശ്യ പോഷകങ്ങളും അടങ്ങിയിട്ടുണ്ട്.
ഒലിവ് ഓയിൽ…
ഒലിവ് ഓയിലിലെ മോണോസാച്ചുറേറ്റഡ് ഫാറ്റി ആസിഡുകൾ ചർമ്മത്തെ ചുളിവുകൾ കുറയ്ക്കാൻ സഹായിക്കുന്നു. ഒലിവ് ഓയിൽ ഒരു ആന്റിഓക്സിഡന്റായി പ്രവർത്തിക്കുന്നു. ഇതിലെ ആന്റിഓക്സിഡന്റുകൾ അകാല വാർദ്ധക്യത്തെ തടയും. ഒലിവ് ഓയിൽ ചർമ്മത്തിൽ പുരട്ടുന്നത് കാൻസറിന് കാരണമാകുന്ന കോശങ്ങളെ ചെറുക്കുമെന്ന് ചില ഗവേഷണങ്ങൾ സൂചിപ്പിക്കുന്നു.
സ്ട്രോബെറി…
ചർമ്മത്തിൽ ജലാംശം നിലനിർത്തുന്നതിനും ചർമ്മം എപ്പോഴും ചെറുപ്പമായി നിലനിർത്തുന്നതിനും സഹായിക്കുന്ന വിറ്റാമിൻ സി ധാരാളമായി സ്ട്രോബെറിയിൽ അടങ്ങിയിട്ടുണ്ട്. സ്ട്രോബെറിയിൽ വിറ്റാമിൻ സി കൂടുതലായതിനാൽ മുഖക്കുരുവിനെ ചെറുക്കാനും സഹായകമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക