ആന്ധ്രപ്രദേശിലെ അച്ഛൻ മകൾക്ക് നൽകിയ ആഷാഡ സമ്മാനത്തിന്റെ വീഡിയോയാണ് ഇപ്പോൾ സാമൂഹ്യമാധ്യമങ്ങളിൽ ഹിറ്റ്. ബട്ടുല ബലരാമ കൃഷ്ണ എന്ന വ്യവസായിയാണ് മകൾക്ക് സമ്മാനം നൽകിയത്.
1000 കിലോ മീൻ, 1000 കിലോ പച്ചക്കറി, 250 കിലോ ചെമ്മീൻ, 250 കിലോ ഗ്രോസറി ഐറ്റംസ്, 250 ജാർ അച്ചാർ, 250 കിലോ മധുരപലഹാരം, 10 ആടുകൾ എന്നിവയാണ് മകളെ വിവാഹം ചെയ്ത പുതുച്ചേരിയിലെ വീട്ടിലേക്ക് ഇയാൾ എത്തിച്ചത്. ആഷാഡ മാസത്തെ ചടങ്ങിന്റെ ഭാഗമായാണ് ഇയാൾ മകൾക്ക് സമ്മാനം നൽകിയത്. ഇതിന്റെ വീഡിയോ വൈറലായി.
Andhra dad gifts newlywed daughter 1000kg fish, 250kg sweets, 10 goats. See viral videos pic.twitter.com/gXoM5S59q3
— Times No1 (@no1_times) July 20, 2021
പ്രതികരിക്കാൻ ഇവിടെ എഴുതുക