തിരുവനന്തപുരം: നെയ്യാറ്റിൻകര മാരായമുട്ടത്ത് യുവാവിനെ തലയ്ക്കടിയേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. മാരായമുട്ടം പറകോട്ടുകോണം സ്വദേശി ശാന്തകുമാർ എന്ന നാൽപതുകാരനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഇയാൾ മരപണിക്കാരനാണ്.
ഇന്ന് പുലർച്ചെ വീടിന് സമീപത്തുള്ള ഉള്ള പുരയിടത്തിൽ തലയ്ക്കടിയേറ്റ് രക്തംവാർന്ന നിലയിലാണ് മൃതദേഹം കണ്ടത്. മരണകാരണം ആഴത്തിലേറ്റ മുറിവാണെന്നാണ് പ്രാഥമിക നിഗമനം.സംഭവവുമായി ബന്ധപ്പെട്ട് ശാന്ത കുമാറിൻറെ സുഹൃത്തായ അനിലിനെ മാരായമുട്ടം പോലീസ് ചോദ്യം ചെയ്തു വരുന്നു. മറ്റൊരു സുഹൃത്ത് ലാലു എന്ന് വിളിക്കുന്ന ശ്രീകുമാറിന് വേണ്ടി അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ഇവർ രണ്ടുപേരും ഇന്നലെ സംഭവസ്ഥലത്ത് ഉണ്ടായിരുന്നതായിയും, മൂന്നുപേരും ചേർന്ന് മദ്യപിച്ചതായും പോലീസ് പറയുന്നു. ലാലുവിേൻറതെന്ന് കരുതുന്ന ബൈക്ക് പോലീസ് കണ്ടെത്തിയിട്ടുണ്ട്.ശാന്തകുമാർ വീടുപണിക്കായി കരുതിയിരുന്ന രൂപ ശ്രീകുമാറിനും, അനിലിനും കൈ വായ്പയായി കൊടുത്തിരുന്നു. ഇത് തിരികെ ചോദിച്ച നാൾമുതൽ ഇവർ തമ്മിൽ തർക്കം ഉണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക