ഭക്ഷണത്തിൽ നല്ല ആരോഗ്യത്തിനായി ഉൾപ്പെടുത്തണം ഇലക്കറികൾ. വിറ്റാമിനുകളും മറ്റ് പോഷകങ്ങളും ധാരാളം അടങ്ങിയതാണ് ഇലക്കറികൾ. ശരീരധാതുക്കളുടെ അളവും ഗുണവും മെച്ചപ്പെടുത്തി ഉൻമേഷവും രോഗപ്രതിരോധശേഷിയും സംഭരിക്കാൻ ഇലക്കറികൾ സഹായിക്കും.
വിറ്റാമിൻ എ സമൃദ്ധമായുണ്ട് ഇലക്കറികളിൽ. കാഴ്ചക്ക് അത്യന്താപേക്ഷിതമായ വിറ്റാമിൻ എ കുട്ടികളുടെ വളർച്ചയിലും ബുദ്ധിവികാസത്തിലും, രോഗപ്രതിരോധത്തിലുമെല്ലാം വളരെ അധികം പങ്ക് വഹിക്കുന്നുണ്ട്.
ഇലക്കറികളുടെ ഗുണങ്ങൾ അറിയാം
വിറ്റാമിൻ സിയും മറ്റ് ആൻറി ഓക്സിഡൻറുകളും ധാരാളം അടങ്ങിയ ഇലക്കറികൾ പ്രതിരോധശേഷി വർധിപ്പിക്കാൻ നല്ലതാണ്. ചില ബി കോംപ്ലക്സ് വിറ്റാമിനുകളും ഇലക്കറികളുണ്ട്.
ഇരുമ്പ് സത്തിന്റെ ഒരു പ്രധാന ഉറവിടമാണ് ഇലക്കറികൾ. അതിനാൽ വിളർച്ച ഒഴിവാക്കാൻ ഇലക്കറികൾ ഡയറ്റിൽ ഉൾപ്പെടുത്തുന്നത് നല്ലതാണ്. ബലമുള്ള എല്ലിനും പല്ലിനും കാത്സ്യം വേണമെന്ന് അറിയാമല്ലോ. കാത്സ്യവും മഗ്നീഷ്യവും ഇലക്കറികളിൽ അടങ്ങിയിട്ടുണ്ട്. അതിനാൽ എല്ലുകളുടെ ആരോഗ്യത്തിന് ഇവ സഹായിക്കും.
മഗ്നീഷ്യം, ഫൈബർ എന്നിവ ധാരാളം അടങ്ങിയതും ഗ്ലൈസമിക് സൂചിക കുറഞ്ഞതുമായ ഇലക്കറികൾ പ്രമേഹത്തെ നിയന്ത്രിക്കാൻ സഹായിക്കും. അതിനാൽ പ്രമേഹ രോഗികൾക്ക് ദിവസവും ഇലക്കറികൾ ഡയറ്റിൽ ഉൾപ്പെടുത്താം.
ഇലക്കറികളിൽ വിറ്റാമിൻ എ ധാരാളം അടങ്ങിയിട്ടുണ്ട്. കാഴ്ചക്ക് അത്യന്താപേക്ഷിതമായ വിറ്റാമിൻ എ കുട്ടികളുടെ ആരോഗ്യത്തിന് ഏറേ നല്ലതാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക