കോഴിക്കോട്: വിഷു ബമ്പര്‍ ഒന്നാം സമ്മാനമായ 10 കോടി രൂപ ലഭിച്ചത് വടകരയിലെ കെട്ടിട നിര്‍മ്മാണ തൊഴിലാളിക്ക്. മഹാഭാഗ്യം തേടി എത്തിയത് വടകര തിരുവളളൂര്‍ സ്വദേശി ഷിജുവിനാണ് .
എല്‍ബി 430240 എന്ന ടിക്കറ്റിനാണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനം എറണാകുളത്ത് വിറ്റ ഇ.ബി 324372 എന്ന ടിക്കറ്റിനാണ്. 50 ലക്ഷം രൂപയാണ് ഇതിന്റെ സമ്മാനത്തുക.
ജൂലായ് 22ന് വടകരയില്‍ ബീക്കെ ഏജന്‍സി വിറ്റ ടിക്കറ്റിനാണ് ഒന്നാം സ്ഥാനമെന്ന് സ്ഥിരീകരിച്ചിരുന്നു. എന്നാല്‍ ഇത്രയും ദിവസമായിട്ടും വിജയിയെ കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല.
തിരുവളളൂരിലെ ഒരു പച്ചക്കറി വ്യാപാരിക്കാണ് ടിക്കറ്റ് അടിച്ചതെന്ന് സമൂഹമാദ്ധ്യമങ്ങളില്‍ പ്രചരിച്ചതിനെ തുടര്‍ന്ന് ഇദ്ദേഹത്തിന് നിക്ഷേപം സ്വീകരിക്കാനായി ബാങ്കുകളില്‍ നിന്നും നാട്ടുകാരില്‍ നിന്നും ധാരാളം അന്വേഷണങ്ങള്‍ വന്നിരുന്നു. പിന്നീട് തനിക്കല്ല ലോട്ടറിയടിച്ചതെന്ന് പറയേണ്ടി വന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക