കൊച്ചി: കേരള സാങ്കേതിക സർവകലാശാല പരീക്ഷകൾ റദ്ദാക്കിയ ഹൈകോടതി സിംഗിൾ ബെഞ്ച് ഉത്തരവിന് സ്റ്റേ. ഹൈകോടതി ഡിവിഷൺ ബെഞ്ചാണ് ഉത്തരവ് സ്റ്റേ ചെയ്തത്.
സാങ്കേതിക സർവകലാശാല സമർപ്പിച്ച അപ്പീൽ ഹർജിയിലാണ് ഉത്തരവ്. വിധിയുടെ പശ്ചാത്തലത്തിൽ ജൂലൈ 29 മുതലുള്ള എല്ലാ പരീക്ഷകളും മുൻനിശ്ചയിച്ച പ്രകാരം നടത്തുമെന്ന് സർവകലാശാല അറിയിച്ചു.
നേരത്തെ സർവകലാശാലയുടെ ബി ടെക് പരീക്ഷകളാണ് കോടതി റദ്ദാക്കിയത്. ഒന്ന്, മൂന്ന് സെമസ്റ്ററുകളിലെ പരീക്ഷകളാണ് റദ്ദാക്കിയത്. ഇതിനെതിരെയായിരുന്നു സർവകലാശാലയുടെ അപ്പീൽ.
ആഗസ്റ്റ് രണ്ട്, മൂന്ന് തീയതികളിലെ പരീക്ഷകൾ മുൻനിശ്ചയിച്ച പ്രകാരം നടത്താമെന്ന് ഹൈകോടതി ഡിവിഷൺ ബെഞ്ച് ഉത്തരവിൽ വ്യക്തമാക്കുന്നു. ഇന്ന് മാറ്റിവെച്ച പരീക്ഷ മറ്റൊരു ദിവസം നടത്താനും നിർദേശിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക