തിരുവനന്തപുരം : സ്ത്രീകളെ വീട്ടിൽ കയറി അപാനിക്കുകയും ഉപദ്രവിക്കുകയും പതിവാക്കിയ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. കുളപ്പട സ്വദേശിയായ സുബീഷ് ആണ് പിടിയിലായത്.
രാത്രി കാലങ്ങളിൽ സ്ത്രീകൾ ഉള്ള വീടുകളിൽ കടന്നു കയറി അവരെ ഉപദ്രവിക്കും. കുളിക്കുന്ന സമയം എത്തിനോക്കുകയും, വീഡിയോ എടുക്കുകയും ചെയ്യുമെന്നും പരാതിയുണ്ട്. മാരക ലഹരി വസ്തുക്കളാണ് പ്രതി ഉപയോഗിച്ചിരുന്നത്. കഞ്ചാവ് ഉപയോഗിക്കുന്നത് വിലക്കിയതിലുള്ള വിരോധം കൊണ്ട് ഗൃഹനാഥനെയും മകളേയും ആക്രമിച്ച് പരിക്കേൽപ്പിച്ച കേസിൽ ഇയാളെ പോലീസ് അന്വേഷിക്കുകയായിരുന്നു.
കുളപ്പട ശ്രീധർമ്മ ക്ഷേത്രത്തിൽ വരുന്ന സ്ത്രീകളെ പ്രതി ഉപദ്രവിക്കുന്നത് പതിവായിരുന്നു. ഇയാൾക്കെതിരെ ശ്രീധർമ്മ ശാസ്താ ക്ഷേത്ര ഭാരവാഹികൾ ആര്യനാട് പോലീസിൽ പരാതി നൽകുകയുമുണ്ടായി. കുളപ്പട റസിഡൻസ് അസോസിയേഷൻ നിരവധി സ്ത്രീകൾ ഒപ്പിട്ട പരാതിയും പോലീസിന് നൽകി. തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക