കൊല്ലം: കൊല്ലത്ത് കൊവിഡ് നിയന്ത്രണങ്ങൾ ലംഘിച്ച് വിവാഹം നടത്താൻ ശ്രമിച്ച വധുവിൻറെ പിതാവിനെ അറസ്റ്റ് ചെയ്തു. കൊല്ലം അമ്മച്ചിവീട് ജംഗ്ഷനിലാണ് സംഭവം. ഇവിടുത്തെ ഓഡിറ്റോറിയത്തിൽ അനുവദനീയമായതിൽ കൂടുതൽ ആളുകളെ വച്ച് വിവാഹം നടത്താനുള്ള ശ്രമമാണ് പൊലീസ് തടഞ്ഞത്.
ആളുകൾ വരുന്നത് ശ്രദ്ധയിൽപ്പെട്ട കൊല്ലം വെസ്റ്റ് ഇൻസ്പെക്ടറുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് വിവാഹത്തിൽ കൊവിഡ് നിയന്ത്രണങ്ങൾ പാലിക്കുന്നില്ലെന്ന് കണ്ടത്. വിവാഹത്തിന് വന്ന ആൾക്കാരെ താക്കീത് ചെയ്ത് വിട്ടയച്ചു.
ഐപിസി, ദുരന്തനിവാരണ നിയമം, കേരള പകർച്ച വ്യാധി പ്രതിരോധ നിയമം എന്നിവ അടിസ്ഥാനമാക്കിയാണ് കേസ് എടുത്തിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക