ഡല്‍ഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 25,072 പുതിയ കൊറോണ വൈറസ് അണുബാധകൾ റിപ്പോർട്ട് ചെയ്തു. 160 ദിവസത്തിനിടയിലെ ഏറ്റവും കുറഞ്ഞ അണുബാധ നിരക്കാണ് ഇതെന്ന് തിങ്കളാഴ്ച സർക്കാർ പ്രസ്താവനയിൽ പറഞ്ഞു.
24 മണിക്കൂറിനിടെ 389 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു. ഇതെ സമയത്തിനുള്ളില്‍ 44157 പേര് രോഗമുക്തി നേടി. 389 മരണങ്ങള് റിപ്പോര്‍ട്ട് ചെയ്തതോടെ ആകെ മരണസംഖ്യ 434756 ആയി. സജീവ കേസുകളുടെ എണ്ണം 333924 ആയി.
കഴിഞ്ഞ 24 മണിക്കൂറിനിടെ 795543 പേര്‍ക്കാണ് വാക്സിന് നല്‍കിയത്. ഇതോടെ ആകെ നല്കിയ വാക്സിന് ഡോസുകളുടെ എണ്ണം 582549595 ആയി. രാജ്യവ്യാപകമായ വാക്സിനേഷൻ ഡ്രൈവിന് കീഴിൽ ഇന്ത്യ ഇതുവരെ 58.25 കോടി ഡോസുകൾ നൽകിയിട്ടുണ്ട്.
India reports 25,072 new #COVID19 cases, 44,157 recoveries and 389 deaths in the last 24 hrs, as per Health Ministry.
Total cases: 3,24,49,306
Total recoveries: 3,16,80,626
Active cases: 3,33,924
Death toll: 4,34,756Total vaccinated: 58,25,49,595 (7,95,543 in last 24 hours) pic.twitter.com/jiyOwmadnx
— ANI (@ANI) August 23, 2021
പ്രതികരിക്കാൻ ഇവിടെ എഴുതുക